Descriptions
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ചെറുകാവ് പഞ്ചായത്ത് പരിധിയിൽ, പുളിക്കൽ സിയാംകണ്ടം (Pulikkal - Siyamkandam) പ്രദേശത്ത് താമസത്തിന് ഏറ്റവും അനുയോജ്യമായ 8 സെന്റ് സ്ഥലവും 4 കിടപ്പുമുറികളോട് (താഴെ രണ്ടും മുകളിൽ രണ്ടും) കൂടിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. ഈ വീട്ടിൽ വിശാലമായ ലിവിംഗ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൺ, സിറ്റൗട്ട് എന്നിവയ്ക്കൊപ്പം മുകൾനിലയിൽ വലിയൊരു ഡോർമിറ്ററി ഹാൾ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏത് കടുത്ത വേനലിലും വറ്റാത്ത മികച്ച കിണർ വെള്ളവും കൂടാതെ വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഇവിടെ ലഭ്യമാണ്. രണ്ട് കാറുകൾ സുഖമായി പാർക്ക് ചെയ്യാവുന്ന ഇന്റർലോക്ക് ചെയ്ത മുറ്റത്തോട് കൂടിയ ഈ പ്രോപ്പർട്ടിയിൽ നല്ല രീതിയിൽ കായ്ഫലമുള്ള 5 തെങ്ങുകൾ, ഒരു പ്ലാവ്, ഒരു മാവ് എന്നിവയുമുണ്ട്. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ (NH 966) നിന്നും വെറും 100 മീറ്റർ മാത്രം ദൂരമുള്ള ഈ പ്രോപ്പർട്ടിയിലേക്ക്. കരിപ്പൂർ എയർപോർട്ടിലേക്ക് (Calicut Airport) 6 കി.മീറ്റർ, ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്ക് 10 കി.മീറ്റർ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് 8 കി.മീറ്റർ, കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് (HiLite Mall) 15 കി.മീറ്റർ മാത്രമാണ് ദൂരം. കൂടാതെ പ്രധാന ടൗണുകളായ കോണ്ടോട്ടി, രാമനാട്ടുകര എന്നിവടങ്ങളിലേക്ക് 5 കി.മീറ്ററും കോഴിക്കോട് നഗരത്തിലേക്ക് 20 കി.മീറ്ററുമാണ് ദൂരം വരുന്നത്. 400 മീറ്ററിനുള്ളിൽ പെട്രോൾ പമ്പും, 1.5 കി.മീറ്ററിനുള്ളിൽ പ്രമുഖ ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, സ്കൂൾ, ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർ ശിക്കുന്നതിനുമായി 9446445537 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.