Descriptions
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അരിപ്രയിൽ റസിഡൻഷ്യൽ, കൊമേഴ്സ്യൽ (Residential And Commercial) ആവശ്യങ്ങൾക്ക് അനുയോജ്യമായ 4 സെന്റ് സ്ഥലവും 3 നില ബിൽഡിങ്ങും വിൽപ്പനയ്ക്ക്. പാലക്കാട് - കോഴിക്കോട് നാഷണൽ ഹൈവേയിലാണ് ഈ ബിൽഡിംഗ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിക്ക് തൊട്ടടുത്താണ് നിസ്സാൻ ഷോറൂം (Nissan Showroom), എതിർവശത്തായി യമഹ ഷോറൂം (Yamaha showroom ) ഉള്ളത്. ഈ പ്രോപ്പർട്ടി 2022-ൽ നിർമ്മാണം പൂർത്തിയാക്കിയതും ഏകദേശം 2600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളതുമാണ്. നിക്ഷേപകർക്കും ബിസിനസ്സ് ആവശ്യങ്ങൾക്കും മികച്ച വരുമാനം തരുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി 3 ഷട്ടർ റൂമുകളും, രണ്ടും മൂന്നും നിലകളിലായി താമസ ആവശ്യങ്ങൾക്കായി ആകെ 6 ഫ്ലാറ്റുകളും (ഓരോ നിലയിലും 3 വീതം 1BHK Apartments) ഉണ്ട്. കൂടാതെ ആവശ്യത്തിന് പാർക്കിംഗ് സൗകര്യവും, കെട്ടിടത്തിന്റെ മുകൾഭാഗത്തായി (Roof top) 2 ബാത്ത്റൂമുകളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ, 1000 ലിറ്ററിന്റെ രണ്ട് ടാങ്കുകളോട് കൂടിയ ബോർവെൽ (Borewell) ശുദ്ധജല സൗകര്യം, മികച്ച റോഡ് സൗകര്യം എന്നിവയും ഈ വസ്തുവിലുണ്ട്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ അത്യാവശ്യ സൗകര്യങ്ങളും വളരെ ചെറിയ ദൂരത്തിൽ ലഭ്യമായ ഈ ബിൽഡിങ്ങും സ്ഥലവും ഉൾപ്പെടെ ആകെ 1 കോടി 55 ലക്ഷം രൂപയാണ് (1.55 Crore) പ്രതീക്ഷിക്കുന്നത്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാന്‍ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി 8086332424 എന്ന നമ്പറിൽ ബന്ധപ്പെടുക.